മൊബൈൽ വാർത്താവിനിമയ രംഗത്ത് മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ജിസാറ്റ് -6 എ ഇന്ന് വിക്ഷേപിക്കും

ഹൈദരാബാദ്: മൊബൈൽ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് വിക്ഷേപിക്കും.

വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയത്തിന് ശക്തിപകരുന്നതായിരിക്കും ജിസാറ്റ് 6എ എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഭാവിയിലെ വാർത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിർണായകമാകുന്നതാണ് ജി സാറ്റ് 6 എ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. 10 വർഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്‍റെ ഭാരം 415.6 ടണ്‍ ആണ്.

ജിസാറ്റ് 6എയുടെ വിക്ഷേപണത്തിന് ശേഷം നാവിഗേഷന്‍ സാറ്റലൈറ്റ് വിക്ഷേപണത്തിലായിരിക്കും ഐഎസ്ആര്‍ഒ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന്‍റെ വിക്ഷേപണം അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.

prp

Related posts

Leave a Reply

*