വിശപ്പില്ലായ്മ മരണത്തിന്‍റെ പ്രധാന ലക്ഷണം

മരണം എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്. നമുക്ക് പ്രിയപ്പെട്ടവരെ പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്ന് പിടിച്ച് കൊണ്ടു പോവുന്ന അവസ്ഥ ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. എന്നും നമ്മളെ ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ് മരണം. എല്ലാ സന്തോഷങ്ങളേയും ആഗ്രഹങ്ങളേയും തല്ലിക്കെടുത്താന്‍ മരണത്തിന് കഴിയും.

എന്നാല്‍ മരണം ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ആര് എപ്പോള്‍ എങ്ങനെ മരിയ്ക്കുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ചില മരണ ലക്ഷണങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ് മരണത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഇഷ്ടപ്പെട്ട ആഹാരം പോലും നമുക്ക് വേണ്ട എന്ന അവസ്ഥയായിരിക്കും. എപ്പോഴും ആധി മാത്രമായിരിക്കും നമ്മുടെ കൂട്ടിനുണ്ടാവുക.

വിറയല്‍

തണുപ്പ് കാലത്ത് വിറയലും ബുദ്ധിമുട്ടും നമുക്ക് മനസ്സിലാക്കാം, എന്നാല്‍ മരണം അടുത്തെത്തിക്കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും വിറയല്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്

മരണം അടുത്തെത്തിയാല്‍ നമുക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സംസാരിയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാതെ വരുന്നു.

ശ്വാസതടസ്സം നേരിടുന്നു

സ്ഥിരമായി കാണുന്ന മരണ ലക്ഷണങ്ങളില്‍ പരിചിതമാണ് ശ്വാസതടസ്സം. സ്വാഭാവിക രതിയില്‍ ശ്വാസമെടുക്കാനുള്ള തടസ്സം ഉണ്ടാകുന്നു.

വയറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നു

വയറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. മാത്രമല്ല വയറിലെ മസിലുകളുടെ പ്രവര്‍ത്തനത്തിലും പ്രശ്‌നമുള്ളതായി നമുക്ക് തോന്നുന്നു.

മരണസാന്നിധ്യം തിരിച്ചറിയുന്നു

താന്‍ മരിക്കറായി എന്ന തോന്നല്‍ മനസ്സില്‍ ശക്തമാകുന്നു. പലപ്പോഴും മരിക്കുന്നതിനെക്കുറിച്ച് മാത്രം നമ്മുടെ ചിന്ത പോകുന്നു.

സാമാന്യബുദ്ധി നഷ്ടപ്പെടുന്നു

സാമാന്യബുദ്ധി നഷ്ടപ്പെടുന്നതും അതിലൂടെ ഉറക്കം നഷ്ടപ്പെടുന്നതും മരണഭയം ഉള്ളതിനാലാണ്.

prp

Related posts

Leave a Reply

*