ഉദുമൽപേട്ടയില്‍ കാണാതായ കമിതാക്കള്‍ കനാലില്‍ മരിച്ച നിലയില്‍

പൊള്ളാച്ചി: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉദുമൽപേട്ട സ്വദേശികളായ അരുൺ ശങ്കർ(35), മഞ്ജുള(30) എന്നിവരെയാണ് പിഎപി കനാലിൽ മുങ്ങിയ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം പറമ്പിക്കുളം ആളിയാര്‍ പ്രോജക്‌ട് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തി കാര്‍ […]

എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന  മരക്കാട്ടുകുടിയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കണ്ടവന്‍കരയില്‍ ബിനുവിന്‍റെ ഭാര്യ സന്ധ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സന്ധ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ തുണി ഉപയോഗിച്ച്‌ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.  

കുറിഞ്ഞി വിവാദം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാന വിവാദം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയ ക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരന്‍. കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു. കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം.മണി കൂടി ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.

കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് റ​വ​ന്യു മന്ത്രി ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍. ശ​രി​യാ​യ രേ​ഖ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് 11 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്.കുര്യന്‍റെ അഭിപ്രായത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, അത് അദ്ദേഹത്തിന്‍റെ  മാത്രം അഭിപ്രായമാണെന്നും മുഖവിലയ്ക്കെടുക്കേണ്ടതെന്നും പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന് വേണ്ടിയുള്ള 3200 ഹെക്ടര്‍ ഭൂമി അളന്ന് തിരിച്ചല്ല […]

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി : ഇടുക്കിയില്‍ അണക്കെട്ടിനോട് ചേര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52നാണ് ചെറുതോണി, മൂലമറ്റം, കുളമാവ്, എന്നിവിടങ്ങളില്‍ എഴ് സെക്കന്റ് വരെ നീണ്ട  ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഏ​ല​പ്പാ​റ​യി​ല്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

ക​ട്ട​പ്പ​ന: ഏ​ല​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മുപ്പത് യാത്രക്കാര്‍ക്ക് പരിക്ക്. ചങ്ങ​നാ​ശേ​രി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ള്ളി​പ്പ​റ​മ്പില്‍​ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇന്ന് രാ​വി​ലെ ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മറി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.