ഇടുക്കി: കട്ടപ്പന മരക്കാട്ടുകുടിയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കണ്ടവന്‍കരയില്‍ ബിനുവിന്‍റെ ഭാര്യ സന്ധ്യയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സന്ധ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

