തേനി വനത്തില്‍ തീപ്പിടിത്തം; 9 പേര്‍ മരിച്ചു

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളേജ് വിദ്യാര്‍ത്ഥികളുമടങ്ങിയ അംഗ സംഘം തേനിയിലെ കുരങ്ങിണിയില്‍ കാട്ടുതീയില്‍ പെട്ട് ഒമ്പത് പേര്‍ മരിച്ചു. 25 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

അതേസമയം,​ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാന്‍ഡോകളും എത്തിയിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘവും രാവിലെ സ്ഥലത്തെത്തി.

മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്‍റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറിനാണ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. സേലം,​ ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം.

ഉടന്‍തന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പെണ്‍കുട്ടികള്‍ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി.

തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ്, പൊലീസ്, അഗ്നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

prp

Related posts

Leave a Reply

*