ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്.

വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെയും സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ആധാര്‍ നിയമത്തില്‍ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എച്ച്‌എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015 ഫെബ്രുവരിയിലായിരുന്നു ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. അതേ വര്‍ഷം തന്നെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗ്ഗരേഖയും പുറത്തിറക്കിയിരുന്നു. ദേശീയ തിരഞ്ഞെടുപ്പ് ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ 2015 ആഗസ്റ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചത്.

 

prp

Related posts

Leave a Reply

*