വിവാഹശേഷം സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേര്‌ ചേര്‍ക്കേണ്ടതില്ല; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്ന സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റണമെന്ന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഇനിയുണ്ടാകില്ല. വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര്‌ കൂടി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ നിയമം .  ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്നതിന്‌ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റേണ്ടി വരില്ലെന്നാണ്‌ പ്രധാനമന്ത്രി വ്യക്തമാക്കിയത്‌. ഇന്ത്യന്‍ മര്‍ച്ചന്‍റ് ചേംബേഴ്‌സ്‌ വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ […]

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു

ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയും ഒരു മകളും രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്‍റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീ […]

ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാനൊരുങ്ങി സാംസംഗ്

ദില്ലി: ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്പ്ലേകളും ടച്ച്‌ സ്ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം. ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്‍റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്ബനി വ്യക്തമാക്കി. […]

മുത്തലാഖ് ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി

ദില്ലി: മുത്തലാഖ് ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി. 90 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെന്ന് ആന്‍റണി പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയ 14 വയസ്സുകാരന് ദാരുണാന്ത്യം

ദില്ലി: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ബൈക്കെടുത്ത് കറങ്ങാന്‍ ഇറങ്ങിയ 14 വയസുകാരന് ദാരുണാന്ത്യം. പിതാവിന്‍റെ പുതിയ ബൈക്കുമായി ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയ ദിവ്യ ശര്‍മ്മ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ പെട്ടത്.  ദില്ലിയിലെ ഈസ്റ്റ് ആസാദ് നഗറിലെ മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. വീട്ടില്‍ നിന്നും 2 കിമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം. മകന്‍ ബൈക്കെടുത്ത് കറങ്ങാന്‍ പോയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ 7.30ന് റോഡില്‍ പരുക്കേറ്റ നിലയിലാണ് ഒരു വഴിപോക്കന്‍ കുട്ടിയെ കണ്ടെത്തുന്നത്. സമീപത്ത് ബൈക്കും […]

ഇനി സി.ബി.എസ്.ഇ. പത്താം തരം ജയിക്കാൻ 33 ശതമാനം മതി

ഡൽഹി: അടുത്തവർഷം മുതൽ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാൻ 33 ശതമാനം മാർക്കു നേടിയാൽ മതി. ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാർക്ക് വേണമെന്ന വ്യവസ്ഥയും നീക്കി.  അതായത്, ഓരോ വിഷയത്തിലും ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിയായി പ്രഖ്യാപിക്കും. ഈ കൊല്ലത്തെ പത്താംക്ലാസ് പരീക്ഷയ്ക്ക്‌ ഈ ഇളവു നൽകിയിരുന്നുവെന്നും ഇത്‌ തുടരാനാണ് തീരുമാനമെന്നും സി.ബി.എസ്.ഇ. ചെയർമാൻ അനിത കർവാൾ അറിയിച്ചു. കൂടാതെ, 2019ലെ 10, 12 ബോർഡ് […]

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ പുസ്തകവുമായി ശശി തരൂര്‍

ദില്ലി: കഠിനമായ  ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് മാലോകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തന്‍റെ ട്വീറ്റുകള്‍ എങ്ങനെ ഹിറ്റാക്കണമെന്ന് തരൂരിന് ആരും ക്ലാസ് എടുത്ത് നല്‍കേണ്ടതില്ലല്ലോ! എന്തായാലും ഫരാഗോയും കടന്ന് പുതിയ പ്രയോഗത്തില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. ഇക്കുറി തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രഖ്യാപനമാണ് വേദി. ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതാണ് തരൂരിന്‍റെ പുതിയ പുസ്തകം. ‘എന്‍റെ പുതിയ പുസ്തകം, ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍, ഇതൊരു 400 പേജ് […]

ചരിത്രവിധിയുമായി സുപ്രീംകോടതി; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള […]

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി വ്യക്തമാക്കി. തുല്യത ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. മലയാളിയായ ജോസഫ് ഷൈനാണ് 497 […]

ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.