ഡല്‍ഹി: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് രണ്ട് വിദ്യാത്ഥികള്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹി വസന്ത് കുഞ്ചിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 15 വയസുകാരിയും പശ്ചിമ ഡല്‍ഹിയിലെ ദ്വാരകയിലെ കാക്റോള സ്വദേശിയായ 17കാരനുമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്നലെയാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. കുട്ടികള്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നതായിരുന്നു കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടിക്ക് പ്ലസ് വണ്ണിന് സയന്‍സ് വിഷയമെടുത്ത് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കാണ് […]
Tag: delhi
ഭക്ഷണം വാങ്ങിത്തരാന്‍ പറഞ്ഞ് കരഞ്ഞ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ പിതാവ് മകനെ കനാലില്‍ എറിഞ്ഞുകൊന്നു. മോമോസ് വേണമെന്ന് പറഞ്ഞ് കരഞ്ഞിനാലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവായ സഞ്ജയ് ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ഓട്ടോഡ്രൈവറായ ഇയാള്‍ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇയാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മധന്‍പൂര്‍ ഖാദര്‍ സ്വദേശിയായ പ്രതി കുട്ടിയെ ശനിയാഴ്ച്ചയാണ് കനാലിനടുത്തേക്ക് കൊണ്ടുപോയത്. തനിക്ക് മോമോസ് വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞതിനെ […]
ശമ്പളം ചോദിച്ച 15കാരിയെ വെട്ടി നുറുക്കി ഓടയില്‍ എറിഞ്ഞു
ദില്ലി: ശമ്പളം ചോദിച്ചതിന് 15 വയസുകാരിയായ പെണ്‍കുട്ടിയെ 12 കഷണങ്ങളായി വെട്ടി നുറുക്കി ഓടയില്‍ എറിഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയില്‍ ദില്ലിയിലെ ഒരു ഓടയില്‍ നിന്നും കണ്ടെത്തിയത് ശമ്പളം ചോദിച്ചതിനാണ് മഞ്ചീത് കര്‍കേതാ എന്ന പ്രതി പെണ്‍കുട്ടിയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. സോനികുമാരിയെന്നാണ് പെണ്‍കുട്ടിയുടെ പേര്. ദില്ലിയിലെ ഒരു ബിസിനസുകാരന്‍റെ വീട്ടില്‍ മുഴുവന്‍ സമയ സഹായിയായിട്ടാണ് സോനി ജോലിക്കുനിന്നത്. റാഞ്ചി സ്വദേശിയായ പെണ്‍കുട്ടി വീട്ടുജോലിക്ക് മാസം […]
തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് കാലിന് ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍
ദില്ലി: തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ദില്ലിയിലെ സുശ്രുത ട്രോമാ സെന്‍ററിലെ മുതിര്‍ന്ന ഡോക്ടര്‍ക്കാണ് അബ്ദം പറ്റിയത്. വിജേദ്ര ത്യാഗിയെ പ്രവേശിപ്പിച്ച വാര്‍ഡില്‍ തന്നെ കാലിന് അസുഖമുള്ള ഒരു രോഗിയേയും പ്രവേശിപ്പിച്ചിരുന്നു. അയാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഡോക്ടര്‍ ത്യാഗിക്ക് കാലിന് ശസ്ത്രക്രിയ ചെയ്തത്. കാലിന് ചെറിയൊരു ദ്വാരം ഇട്ട് അതില്‍ ഒരു പിന്ന് ഘടിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്ത്. ശസ്ത്രക്രിയയ്ക്ക് […]
ഡല്‍ഹിയില്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടിത്തം; 2 മരണം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൈലാസ് നഗറില്‍ വസ്ത്ര നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആദ്യത്തെയും രണ്ടാമത്തെയും നിലകളില്‍ തയ്യല്‍ ജോലികളാണ് നടന്നിരുന്നത്. വസ്ത്രനിര്‍മ്മാണശാലയിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്താന്‍ വൈകിയതാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണ്.
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെയും സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ആധാര്‍ നിയമത്തില്‍ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എച്ച്‌എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015 ഫെബ്രുവരിയിലായിരുന്നു ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ […]
പ്രധാനമന്ത്രിയുടെ ഭാര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ യശോദ ബെന്നിനെ ചിത്തോര്‍ഗ്രാഹിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ വസന്താഭായി മോദിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം എന്താണെന്നോ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. യശോദാ ബെന്നിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പര്‍സോലി പൊലീസ് […]
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍
ദില്ലി: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അനുകൂലിച്ച് ദില്ലി ഹൈക്കോടതിയില്‍ ആം ആദ്മി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ദില്ലി സര്‍ക്കാരിനു കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ സത്യവാങ് മൂലം സമര്‍പ്പിച്ചത്. പശുക്കളെയും ഭാരംചുമക്കുന്ന കന്നുകാലികളെയും കശാപ്പില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം. ബീഫ് കൈയില്‍ വെയ്ക്കുന്നതും […]
ഐ.എസ് തീവ്രവാദികളെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി
രണ്ട് ഐ.എസ് തീവ്രവാദികള്‍









