ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ യശോദ ബെന്നിനെ ചിത്തോര്‍ഗ്രാഹിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ വസന്താഭായി മോദിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു.
അപകടത്തിന്‍റെ കാരണം എന്താണെന്നോ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. യശോദാ ബെന്നിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പര്‍സോലി പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനായ ശ്യാം സിംഗ് പറഞ്ഞു.
ഇന്ത്യയില്‍ ശൈശവ വിവാഹം നിലനിന്നിരുന്ന കാലത്തായിരുന്നു മോദിയുടെയും യശോദ ബെന്നിന്‍റെയും വിവാഹം.വിവാഹിതനാണെന്ന വാര്‍ത്തകളോടു എക്കാലവും മൗനം പാലിച്ചിരുന്ന മോദി ഒടുവില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണു ഭാര്യയുടെ പേരി സ്ഥാനത്ത് യശോദ ബെന്‍ എന്നെഴുതിച്ചേര്‍ത്തത്.

