അങ്കമാലി. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല. അങ്കമാലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി
കോടതി തള്ളിക്കളഞ്ഞു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു.
കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്‍റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്

