ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ദിലീപിനോട് ചോദിച്ചത്. അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് […]

നടിയെ ആക്രമിച്ച കേസ്; വിചാരണയുമായി ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ഹര്‍ജി. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച്‌ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ […]

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല

അങ്കമാലി. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല. അങ്കമാലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന  നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.  വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്‍റെ […]

ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്; എല്ലാ പ്രതികളും ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി കോടതിയാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്‍റെ കോപ്പി കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദിലീപ് […]

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ ദിലീപ് അങ്കമാലി കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം […]

കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്‍റെ പരാതിയില്‍ വിധി ഇന്ന്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്‍റെ ഹര്‍ജി. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും  ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതുമെന്നുള്ള നിലപാടിലാണ് പോലീസ്. കുറ്റപത്രത്തിന് പുറമെ നിര്‍ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, […]

‘സ്ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്’; പരിഹാസവുമായി അരുണ്‍ ഗോപി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്.   ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. […]

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകള്‍ തിരുത്തിയ ശേഷമാണ് 1450 പേജുകളുള്ള കുറ്റപത്രം കോടതി സ്വീകരിച്ചത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കോടതി നാളെ […]

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്ബാവൂര്‍ സിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുമ്പു തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കുറ്റപത്രവും അനുബന്ധ മൊഴികളും മാധ്യമങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്ന് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെടുമെന്നാണ് വിവരം. കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്‍റെ […]

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന്‍  മൂന്നുമണിയോടെയാണ്​ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്​. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്​. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണു […]