ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്; എല്ലാ പ്രതികളും ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി കോടതിയാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്‍റെ കോപ്പി കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എല്ലാ പ്രതികളോടും ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേസിന്‍റെ വിചാരണ അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. പോലീസ് സംഭവത്തിന്റെ സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കാന്‍ പ്രതികള്‍ക്ക് ഇന്ന് വരെ സമയവും അനുവദിച്ചിരുന്നു.

 

prp

Related posts

Leave a Reply

*