അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.
കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്‍റെ ഹര്‍ജി. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതുമെന്നുള്ള നിലപാടിലാണ് പോലീസ്.
കുറ്റപത്രത്തിന് പുറമെ നിര്‍ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തു വന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

