മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു

ചിക്കമംഗളൂരു: വാട്സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി  ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ചിക്കമാംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് മുറിയില്‍ തൂങ്ങി മരിച്ചത്.

ജനുവരി ആറിനായിരുന്നു സംഭവം. ധന്യശ്രീ സുഹൃത്തായ സന്തോഷ് എന്നയാളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീങ്ങളെക്കുറിച്ച്‌ പരാമര്‍ശം വരുകയും, മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് ധന്യശ്രീ പറയുകയും ചെയ്തത്. ഇതിനെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായത്.

രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു. അതോടൊപ്പം, ധന്യശ്രീയുടെ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം സന്തോഷ് പ്രദേശത്തെ ബിജെപി നേതാക്കള്‍ക്ക് അയച്ച്‌ കൊടുത്തു. ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു.

ഇതിന് പിന്നാലെ ധന്യയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും മറ്റു മൂന്നു പേരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കും.

 

 

 

prp

Related posts

Leave a Reply

*