ചിക്കമംഗളൂരു: വാട്സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ചിക്കമാംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് മുറിയില്‍ തൂങ്ങി മരിച്ചത്. ജനുവരി ആറിനായിരുന്നു സംഭവം. ധന്യശ്രീ സുഹൃത്തായ സന്തോഷ് എന്നയാളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീങ്ങളെക്കുറിച്ച് പരാമര്‍ശം വരുകയും, മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് ധന്യശ്രീ പറയുകയും ചെയ്തത്. ഇതിനെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായത്. രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് […]

