‘സ്ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്’; പരിഹാസവുമായി അരുണ്‍ ഗോപി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്.

 

ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.

ന​ടി​യെ ഉ​പ​ദ്ര​വി​ച്ച്‌ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ ​ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യെ​ന്ന കേസി​ല്‍ ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ന​വം​ബ​ര്‍ 22ന് ​അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം സമര്‍പ്പിച്ച​ത്. 1452 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ 215 സാ​ക്ഷി​മൊ​ഴി​ക​ളും 18 രേ​ഖ​ക​ളു​മാ​ണു​ള്ള​ത്.  കേ​സി​ലെ സാ​ക്ഷി​ക​ളി​ല്‍ 50 പേ​ര്‍ സി​നി​മാ ​രം​ഗ​ത്തു​ള്ള​വ​രാ​ണ്. സൂ​ക്ഷ്​​മ​ പ​രി​ശോ​ധ​ന​ക്കി​ടെ ക​​ണ്ടെ​ത്തി​യ സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ കോ​ട​തി​യു​ടെ നി​ര്‍ദേ​ശ​പ്രകാരം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി തി​രു​ത്തി​യ ​ശേ​ഷ​മാ​ണ്​ കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​ത്.

prp

Related posts

Leave a Reply

*