അരുണ്‍ഗോപിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്‍

കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറല്‍. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ പ്രോജക്ട്.

ഹനാനെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം: അരുണ്‍ ഗോപി

കൊച്ചി: പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു. “സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ എന്ന ഒരു കമന്‍റ് അതിന്‍റെ താഴെ വരികയും നോക്കാം എന്ന് […]

കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി; ഹനാന്‍ അരുൺഗോപിയുടെ സിനിമയിലേക്ക്

കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടി സിനിമയിലേക്ക്. അരുൺഗോപിയുടെ രണ്ടാമത്തെ ചിത്രത്തിലാകും ഈ കുട്ടി അഭിനയിക്കുക. ഹനാൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ ദുരിത ജീവിതം മാധ്യമ വാർത്തകളിലൂടെ അറിഞ്ഞ സംവിധായകൻ അരുൺ ഗോപി ഹനക്ക് തന്‍റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. ചിത്രത്തിൽ ഹനയുടെ […]

‘സ്ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്’; പരിഹാസവുമായി അരുണ്‍ ഗോപി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്.   ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. […]