ഹനാനെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം: അരുണ്‍ ഗോപി

കൊച്ചി: പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

“സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ എന്ന ഒരു കമന്‍റ് അതിന്‍റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു. വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തിലാണ് കുട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന തീരുമാനമെടുത്തത്”, അരുണ്‍ ഗോപി പറഞ്ഞു.

പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലുള്ള ഒരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോ എന്ന് യുക്തിക്കനുസരിച്ച്‌ ചിന്തിച്ചുനോക്കാവുന്നതാണ്. ഒരാള്‍ക്ക് സഹായമാകട്ടെ എന്നുവിചാരിച്ചാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അത് ഇങ്ങനെയായതില്‍ ദു:ഖമുണ്ടെന്നും അരുണ്‍ പറഞ്ഞു.

prp

Related posts

Leave a Reply

*