പുതിയ രീതിയിലുള്ള മീന്‍ വില്‍പനയുമായി ഹനാന്‍ വീണ്ടും തമ്മനത്ത്

കൊച്ചി:  വീണ്ടും മീന്‍ വില്‍പനയുമായി ഹനാന്‍ കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി എത്തിയത്. നടന്‍ സലിംകുമാര്‍ ഹനാന്‍റെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി എത്തിയത്. വൈറല്‍ ഫിഷ് എന്നാണ് ഹനാന്‍ തന്‍റെ മീന്‍ വില്‍പ്പനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]

‘ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു’; നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹനാന്‍

കൊച്ചി: ഹോട്ടലില്‍ വെച്ച്‌ താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന് ഹനാന്‍. ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച്‌ ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ‘കേരളത്തിന്‍റെ ദത്തുപുത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്ക വലിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സംഭവത്തിന് ഹനാന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ […]

തന്നെ മനൂപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയം: ഹനാന്‍

കൊച്ചി: തന്നെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്‍റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്സ്ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്‍റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന […]

കാറപകടം: ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

കൊച്ചി: കാറപകടത്തില്‍ പരുക്കേറ്റ ഹനാന് നട്ടെല്ലിന് പൊട്ടല്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സാരമായ പരുക്കേറ്റനെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹനാന്‍. കൊടുങ്ങല്ലൂരില്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങവെ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു. ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് […]

ഹനാന്‍ മോദിയെ അപമാനിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനു പിന്നിലെന്ത്..?

തിരുവനന്തപുരം: കുറച്ച്‌ ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സെെബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി. ”എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. തന്‍റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്‍റെ ചിത്രമാണ് മുഖചിത്രമായി […]

ഹനാനെത്തി… , മുഖ്യമന്ത്രിയെക്കാണാന്‍

അതിജീവനത്തിന് വേണ്ടി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഹനാനെ മലയാളികള്‍ക്കെല്ലാം ഇപ്പോള്‍ പരിചിതമാണ്. ഹനാന്‍റെ വാര്‍ത്ത കള്ളമാണെന്ന് കരുതിയവര്‍ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ, തനിക്കെല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയാന്‍ നേരിട്ടെത്തിയിരിക്കുകയാണ് ഹനാന്‍. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഹനാനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ […]

ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്,​ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ‌് അറസ്‌റ്റു ചെയ്‌തിരുന്നു. ഐ.ടി ആക‌്ടിന‌് പുറമെ സ‌്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ‌്റ്റ‌് ചെയ‌്തവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ഫേസ‌്ബുക്കിനോട് അപേക്ഷിച്ചിട്ടുണ്ട്.

പ്രണവിനും സൗബിനും ഒപ്പം അഭിനയിക്കാന്‍ തയ്യാറായി ഹനാന്‍

കൊച്ചി: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനായിരുന്നു സോഷ്യല്‍ മീഡയയിലെ താരം. സഹായവും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്തു ഹനാന്‍. ഹനാന്‍റെ കഷ്ടപ്പാടിന്‍റെ സമ്മാനമായി പ്രണവ് മോഹന്‍ലാലിന്‍റെ സിനിമയില്‍ അവസരം നല്‍കി സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരുന്നു. അരുണ്‍ ഗോപിക്ക് പുറമെ നിരവധി സംവിധായകരാണ് ഹനാന് അവസരങ്ങള്‍ നല്‍കി മുന്നോട്ട് വന്നിരിക്കുന്നത്. വിഷ്ണു നായകനായി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിലും ജിത്തു കെ ജയന്‍റെ അരക്കള്ളന്‍ മുക്കാല്‍ക്കള്ളനില്‍ സൗബിനൊപ്പവും […]

ഹനാനെതിരായ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി: തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍ . വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖാണ് പിടിയിലായത്. യൂണിഫോമില്‍ മീന്‍ വിറ്റതിനെതിരെയായിരുന്നു നൂറുദ്ദീന്‍റെ അധിക്ഷേപം. കൊച്ചിയില്‍ നിന്ന് പിടികൂടിയ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ താമസക്കാരനാണ് നൂറുദ്ദീൻ ഷെയ്ഖ്. ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഹനാനിനെതിരെ സോഷ്യൽ ലോകത്തെ തിരിച്ചതെന്നാണ്  ആക്ഷേപം. ഈ ലൈവിന് താഴെ രൂക്ഷ വിമര്‍ശനവുമായി […]

ഹനാനെ ആക്രമിച്ച സൈബര്‍ ഗുണ്ടകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ്‌ ബഹ്റ സൂചിപ്പിച്ചു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഡിജിപി ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്. ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി. എസ് അച്യുതാനന്ദനും […]