പുതിയ രീതിയിലുള്ള മീന്‍ വില്‍പനയുമായി ഹനാന്‍ വീണ്ടും തമ്മനത്ത്

കൊച്ചി:  വീണ്ടും മീന്‍ വില്‍പനയുമായി ഹനാന്‍ കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി എത്തിയത്. നടന്‍ സലിംകുമാര്‍ ഹനാന്‍റെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു.

സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി എത്തിയത്. വൈറല്‍ ഫിഷ് എന്നാണ് ഹനാന്‍ തന്‍റെ മീന്‍ വില്‍പ്പനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ കോര്‍പ്പറേഷന്‍ അനുമതിയോടു കൂടി വീണ്ടും എത്തുകയായിരുന്നു. ഹനാന്‍ വണ്ടിയില്‍ പാകം ചെയ്ത മത്സ്യം രുചിച്ച നടന്‍ സലിം കുമാറിനും മികച്ച അഭിപ്രായമാണ് ഉണ്ടായിരുന്നത്. മുന്‍പ് മൂന്നു ദിവസം മാത്രമാണ് തമ്മനത്ത് മത്സ്യ വില്‍പ്പന നടത്താന്‍ കഴിഞ്ഞത്. എന്നാല്‍ പുതിയ സംരംഭത്തോടെ തന്‍റെ ഭാഗ്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഹനാന്‍.

prp

Related posts

Leave a Reply

*