പുതിയ രീതിയിലുള്ള മീന്‍ വില്‍പനയുമായി ഹനാന്‍ വീണ്ടും തമ്മനത്ത്

കൊച്ചി:  വീണ്ടും മീന്‍ വില്‍പനയുമായി ഹനാന്‍ കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി എത്തിയത്. നടന്‍ സലിംകുമാര്‍ ഹനാന്‍റെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി എത്തിയത്. വൈറല്‍ ഫിഷ് എന്നാണ് ഹനാന്‍ തന്‍റെ മീന്‍ വില്‍പ്പനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]