ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ലേ​​ക്ക്​ മാ​​റ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​​ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ള്‍ രം​​ഗ​​ത്ത്

ന്യൂ​​ഡ​​ല്‍​​ഹി: ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ലേ​​ക്ക്​ മാ​​റ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ ത​​മി​​ഴ്​​​നാ​​ട്ടി​​ലെ എ​​ട്ട്​ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ള്‍ രം​​ഗ​​ത്ത്. പ​​ല്ല​​ന്‍, കു​​ഡും​​ബ​​ന്‍, പ​​ന്നാ​​ടി, ദേ​​വേ​​ന്ദ്ര​​കു​​ല​​ന്താ​​ന്‍, ക​​ട​​യ​​ന്‍, കാ​​ലാ​​ടി, വാ​​തി​​രി​​യ​​ന്‍ എ​​ന്നീ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍​​പെ​​ട്ട​​വ​​രാ​​ണ്​ ത​​ങ്ങ​​ളെ ദേ​​വേ​​ന്ദ്ര​​കു​​ല വെ​​ള്ളാ​​ള​​ര്‍ എ​​ന്ന ഒ​​റ്റ ജാ​​തി​​യാ​​ക്കി പ​​രി​​ഗ​​ണി​​ച്ച്‌​ ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

ജാ​​തി അ​​ധി​​ക്ഷേ​​പ​​ത്തി​​ലും സ​​മൂ​​ഹ​​ത്തി​​ന്‍റെ പൊ​​തു​​ധാ​​ര​​യി​​ല്‍​​നി​​ന്നു​​ള്ള ഒ​​റ്റ​​പ്പെ​​ട​​ലി​​ലും നി​​ന്ന്​ ര​​ക്ഷ​​നേ​​ടാനാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. പു​​തി​​യ ത​​മി​​ഴ​​കം പാ​​ര്‍​​ട്ടി പ്ര​​സി​​ഡ​​ന്‍​​റും ര​​ണ്ടു​​ത​​വ​​ണ ത​​മി​​ഴ്​​​നാ​​ട്​ നി​​യ​​മ​​സ​​ഭാം​​ഗ​​വു​​മാ​​യി​​രു​​ന്ന ഡോ. ​​ഡി. കൃ​​ഷ്​​​ണ സ്വാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇൗ ​​ആ​​വ​​ശ്യ​​വു​​മാ​​യി ഇവര്‍ ഡ​​ല്‍​​ഹി​​യി​​ല്‍ എ​​ത്തി. ഇൗ ​​വ​​ര്‍​​ഷം ഒ​​ക്​​​ടോ​​ബ​​ര്‍ ആ​​റി​​ന്​ ചെ​​ന്നൈ​​യി​​ല്‍ ‘ദേ​​വേ​​ന്ദ്ര​​കു​​ല വെ​​ള്ളാ​​ള​​ര്‍ സ്വ​​ത്വം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി ആ​​ഗോ​​ള സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​​ന്​ പി​​ന്നാ​​ലെ​​യാ​​ണ്​ കേ​​ന്ദ്ര മ​​ന്ത്രി​​മാ​​രെ അ​​ട​​ക്കം ക​​ണ്ട്​ സ​​മ്മ​​ര്‍​​ദം ചെ​​ലു​​ത്താ​​ന്‍ എ​​ത്തി​​യ​​ത്.

കാ​​ല​​ങ്ങ​​ളാ​​യി കാ​​ര്‍​​ഷി​​ക വൃ​​ത്തി​​യി​​ല്‍ ഏ​​ര്‍​​പ്പെ​​ട്ടി​​രു​​ന്ന ത​​ങ്ങ​​ള്‍​​ക്ക്​ ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ അ​​ട​​ക്കം ബ​​ഹു​​മാ​​നം ല​​ഭി​​ച്ചി​​രു​​ന്നു​​വെ​​ന്ന്​ കൃ​​ഷ്​​​ണ​​സ്വാ​​മി പ​​റ​​യു​​ന്നു. എ​​ന്നാ​​ല്‍, ബ്രി​​ട്ടീ​​ഷു​​കാ​​രാ​​ണ്​ പ​​ട്ടി​​ക​​ജാ​​തി​​യി​​ല്‍ എ​​ട്ട്​ ഉ​​പ​​ജാ​​തി​​ക​​ളെ​​യും ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര്‍ എ​​ന്ന്​ വി​​ളി​​ക്കു​​ന്ന​​ത്​ ആ​​ത്​​​മാ​​ഭി​​മാ​​ന​​ത്തി​​ന്​ നാ​​ണ​​ക്കേ​​ടാ​​യാ​​ണ്​​ സ​​മു​​ദാ​​യ​​ത്തി​​ലെ ചെ​​റു​​പ്പ​​ക്കാ​​ര്‍​​ക്കും മു​​തി​​ര്‍​​ന്ന​​വ​​ര്‍​​ക്കും തോ​​ന്നു​​ന്ന​​തെ​​ന്നും​ അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

 

prp

Related posts

Leave a Reply

*