ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണമെന്ന് വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ

തമിഴ്‌നാട്‌: പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണെന്ന് വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പറഞ്ഞു. സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്‍റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ”ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്‍റെയും ആത്മാവിന് ശാന്തി ലഭിക്കൂ”- ഗാന്ധിമതി പറഞ്ഞു. അച്ഛന്‍റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി […]

അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്: കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് രമ്യ (23) എന്ന അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്‍റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ വെട്ടിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്‌കൂളിലെത്തി ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. ഏറ്റവുമാദ്യം സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപികയാണ് രമ്യ. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ […]

വിവാഹമോചനം കാത്ത് നില്‍ക്കവെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്‌: വിവാഹമോചന കേസില്‍ വിധി വരാന്‍ കാത്ത് നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. വിധി വരാന്‍ ആഴ്ചകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. സംഭവ വേളയില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവം നടന്നത്. സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായ സെല്‍വരാജിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെല്‍വരാജുമായി […]

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മോദിയെ അധികാരത്തില്‍നിന്ന് തൂത്തെറിയുമെന്ന് കര്‍ഷകര്‍

തമിഴ്നാട്: കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് കര്‍ഷക സംഘം. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഈയിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി കര്‍ഷക പോരാട്ടത്തിന്‍റെ വിജയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് പറയുന്നത്. കര്‍ഷകരെ അടിമകളായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്തിന്‍റെ നട്ടെല്ലാണ് കര്‍ഷകരെന്ന് വിശേഷിപ്പിച്ച മോദി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്തിലെ അടിമകളാണ് തങ്ങളെന്നാണ് കര്‍ഷകവിരുദ്ധ നയത്തിലൂടെ പറയുന്നത്. കര്‍ഷകരെ […]

പെട്രോള്‍ വില കൂട്ടിയതിനെ കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കൈയ്യേറ്റം

തമിഴ്‌നാട്: സാധാരണക്കാരന്‍ ഇന്ധന വില വര്‍ദ്ധനവില്‍ നട്ടം തിരിയുകയാണ്. നേതാക്കള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന പോലെയാണ് പ്രതികരിക്കുന്നത്. കടുത്ത പ്രതിഷേധവും ഭാരത് ബന്ദ് ഉള്‍പ്പെടെ പ്രതിഷേധവും നടത്തിയിട്ടും വേണ്ട നടപടിയുണ്ടായിട്ടില്ല. ഇപ്പോഴിതാ ഓട്ടോ ഡ്രവര്‍ക്ക് നേരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം ചര്‍ച്ചയാകുകയാണ്. പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയോട് അഭിപ്രായം ആരാഞ്ഞ ഓട്ടോ ഡ്രൈവറെ പാര്‍ട്ടി നേതാവ് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനോട് സംസാരിക്കാനെത്തിയ കതിര്‍ […]

തമിഴ്‌നാട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന്

ചെന്നൈ: കേരളത്തെ സഹായിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. ദേഷ്യങ്ങളും വിദ്വോഷങ്ങളും മറന്ന് എല്ലാവരും ഒന്നിച്ചെത്തുകയാണ്. തമിഴ്മക്കള്‍ കേരളത്തെ ഒന്നടങ്കം സഹായിക്കുന്നതിങ്ങനെ. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശമ്പളം എത്തുക. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 […]

കരുണാനിധിയുടെ ആരോഗ്യനില മോശാവസ്ഥയിലേക്ക്

തമിഴ്നാട്: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി വളരെ ക്ഷീണിതനെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനിലയില്‍ ആശങ്ക തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കരുണാനിധിയുടെ വീടിനുമുന്നില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്നങ്ങളുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം പല രോഗത്തിനും ചികിത്സ തേടിയിരുന്നു. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലുണ്ട്.ആശുപത്രിക്ക് […]

ഇനിമുതല്‍ പാര്‍ക്കില്‍ പ്രവേശിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം?

തമിഴ്നാട്:  ചില പാര്‍ക്കില്‍ പ്രവേശിക്കാന്‍ വേണ്ടത് പ്രവേശന ടിക്കറ്റ് ആണ്. എന്നാല്‍ തിരിച്ചറിയല്‍ രേഖ നല്‍കിയാലേ പാര്‍ക്കില്‍ പ്രവേശിപ്പിക്കൂ എന്നായാലോ. തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള പാര്‍ക്കിലാണ് പ്രവേശനത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പ്രണയിനികള്‍ കൂട്ടമായി എത്തി തുടങ്ങിയതോടെയാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സര്‍വ്വകലാശാല പ്രൊഫസറായ എം കണ്ണന്‍ പറഞ്ഞതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ തുരത്താന്‍ ഇതല്ലാതെ പോംവഴി ഇല്ലത്രേ. പാര്‍ക്ക് സന്ദര്‍ശിക്കുന്നവരുടെ ഐഡി കാര്‍ഡും മൊബൈല്‍ നമ്പറുമൊക്കെ രജിസ്റ്ററില്‍ എഴുതി […]

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം നടക്കുന്നതിനിടെ ജെല്ലിക്കെട്ടില്‍ പരിക്കേറ്റ് ഒരു യുവാവ് മരിച്ചു. മധുരയിലെ പാലമേട്ടില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടയിലാണ് അപകടം. ഡിണ്ടിഗല്‍ സ്വദേശിയായ കാളിമുത്തുവാണ് (19) കൊല്ലപ്പെട്ടത്. ഫിനിഷിങ് പോയിന്‍റിനു സമീപം ജെല്ലിക്കെട്ട് കണ്ടുനില്‍ക്കുന്നതിനിടെ കാള ഓടിയെത്തി കുത്തുകയായിരുന്നു. 25 പേര്‍ക്ക് കാളയുടെ കുത്തേറ്റിരുന്നു. ഇവരില്‍ അഞ്ചു പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ വര്‍ഷത്തെ ആദ്യജെല്ലിക്കെട്ടായിരുന്നു അവാനിയപുരത്ത് നടന്നത്.  അപകടകരമാം വിധം നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോരിന് എതിരെ വലിയ പ്രതിഷേധം ഉയരുകയും […]

യുവാവ് ജാതിമാറി വിവാഹം ചെയ്തു; ഊരുവിലക്ക് ഭയന്ന് കുടുംബം ആത്മഹത്യ ചെയ്തു

മറയൂര്‍: യുവാവ് ജാതിമാറി വിവാഹം ചെയ്തിതനെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനുപ്രിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട് ഉദുമല്‍പേട്ട എസ്വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ […]