തമിഴ്‌നാട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന്

ചെന്നൈ: കേരളത്തെ സഹായിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. ദേഷ്യങ്ങളും വിദ്വോഷങ്ങളും മറന്ന് എല്ലാവരും ഒന്നിച്ചെത്തുകയാണ്. തമിഴ്മക്കള്‍ കേരളത്തെ ഒന്നടങ്കം സഹായിക്കുന്നതിങ്ങനെ.

തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശമ്പളം എത്തുക. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 കോടി രൂപയാകും നല്‍കുക.

ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്നാട് ജീവനക്കാര്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷന്‍ സെന്‍ററില്‍ എത്തിച്ചു. ഇതു രണ്ടാമത്തെ ലോഡാണ്. നേരത്തേ അവശ്യവസ്തുക്കള്‍ ഇടുക്കി ജില്ലയില്‍ എത്തിച്ചിരുന്നു.

prp

Related posts

Leave a Reply

*