മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കുകളുടെ പ്രവാഹം . നിരവധി ചെക്കുകള്‍ മടങ്ങി. ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച്‌ കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നല്‍കിയത്. ആകെ […]

പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ഇത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന്  രൂക്ഷ […]

താരനിശയെ ചൊല്ലി തര്‍ക്കം; ഒത്തു തീര്‍പ്പില്‍ കൈകോര്‍ത്ത് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

കൊച്ചി: താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ നടന്ന തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശ ഡിസംബര്‍ ഏഴിന് തന്നെ നടത്താന്‍ തീരുമാനമായി. അബുദാബിയില്‍ വെച്ചാണ് താരനിശ നടക്കുക. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് […]

മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ

തിരുവനന്തപുരം: മഹാപ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോര പ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് […]

സാലറി ചലഞ്ച് പാളിയാലെന്താ ബക്കറ്റ് ചലഞ്ച് തുടങ്ങുവല്ലേ; സര്‍ക്കാരിനെ പരിഹസിച്ച്‌ ജയശങ്കര്‍

സംസ്ഥാനസര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി. […]

പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും; പെന്‍ഷന്‍ ചാലഞ്ചിനെപ്പറ്റിയുളള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും. ഇതിനെതിരെ ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചത്തോടെ വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. വെള്ളിയാഴ്ചവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1489.72 കോടി രൂപ ലഭിച്ചു. സാലറി ചലഞ്ച് പോലെ […]

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

പൊരുതി നേടിയ നഷ്ടപരിഹാരം പ്രളയാനന്തര കേരളത്തിനു നല്‍കാനൊരുങ്ങി നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച അതു ലക്ഷം രൂപ സ്വീകരിക്കേണ്ടെന്ന് നമ്പി നാരായണന്‍ തീരുമാനിച്ചേക്കും. മഹാപ്രളയത്തിനു ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം […]

കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി നിമ്മക്കയാല ചിന്നരാജപ്പ. ഇത്രയും ഭീകരമായ പ്രളയക്കെടുതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പക്ഷെ കേന്ദ്രം പ്രഖ്യാപിച്ചത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കേരളത്തിലെ നാശനഷ്ടം പരിഗണിക്കുമ്പോള്‍ ഈ തുക തീരെ കുറവാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് കൂടുതല്‍ തുക നല്‍കണം. 2014ല്‍ വിശാഖപട്ടണത്ത് ഹുദുദ് ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. പക്ഷെ നല്‍കിയത് 400 കോടി രൂപമാത്രമാണെന്ന് […]