സാലറി ചലഞ്ച് പാളിയാലെന്താ ബക്കറ്റ് ചലഞ്ച് തുടങ്ങുവല്ലേ; സര്‍ക്കാരിനെ പരിഹസിച്ച്‌ ജയശങ്കര്‍

സംസ്ഥാനസര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം-

‘ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി.

വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി.

ദേവസ്വം ബോര്‍ഡുകളിലെയും സഹകരണ സംഘങ്ങളിലെയും സാലറി ചലഞ്ച് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. എയ്ഡഡ് സ്‌കൂള്‍, പ്രൈവറ്റ് കോളേജ് അധ്യാപകര്‍ മുക്കാലും ധൈര്യസമേതം നോ പറഞ്ഞു.

സാലറി ചലഞ്ച് പാളീസായെന്നു കരുതി ഖേദിക്കാനില്ല. മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഒക്ടോബര്‍ 17 മുതല്‍ വിവിധ വിദേശ രാജ്യങ്ങളില്‍ അരങ്ങേറുകയാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നൽകാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന…

Posted by Advocate A Jayasankar on Tuesday, October 9, 2018

prp

Related posts

Leave a Reply

*