പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല.

വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

prp

Related posts

Leave a Reply

*