അമിക്കസ്‌ ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു​വി​ട്ട​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പിണറായി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന റിപ്പോ​ര്‍​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ഭി​പ്രാ​യം പോ​ലും ചോദിക്കാതെ​യാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​ത് ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മെ​ന്ന പ്ര​ചാ​ര​ണം കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്നും മു​ഖ്യ​മന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മിതമോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാം മാനേജ്‌മെന്‍റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ […]

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കുകളുടെ പ്രവാഹം . നിരവധി ചെക്കുകള്‍ മടങ്ങി. ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച്‌ കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നല്‍കിയത്. ആകെ […]

പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ഇത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന്  രൂക്ഷ […]

പ്രളയബാധിതര്‍ക്ക് ദുരിതം; സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 13,​000 പേരുടെ വീടുകള്‍ക്കാണ് ആപ്ലിക്കേഷന്‍ തുറക്കാനാകാത്തത്. പ്രളയം മുഖേന തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ആപ്പ് മുഖേന ശേഖരിക്കാനായി സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശിലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിലും വളണ്ടിയര്‍മാര്‍ക്ക് എത്താനായില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിത്വത്തിലായി. എന്നാല്‍ […]

മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ

തിരുവനന്തപുരം: മഹാപ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോര പ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് […]

പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് അനുദിച്ച അധിക ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ഈ പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. കെകെ രാഗേഷ് എംപിയെ പാസ്വന്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. 89,540 ടൺ അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളാണ് ഒാഗസ്റ്റ് 21ന് കേരളത്തിന് കേന്ദ്രം അറിയിച്ചത്.

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാനുള്ള പദ്ധതിയാകുന്നു . മന്ത്രി ഇ.പി. ജയരാജന്‍റെ അധ്യക്ഷതയിലായില്‍ കമ്പനി മേധാവികളുമായുള്ള യോഗത്തില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി . നിലവില്‍ 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് . പ്രമുഖ കമ്പനികളായ വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് […]

സാലറി ചലഞ്ച്: അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്. കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. സാലറി ചലഞ്ചില്‍ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു.