പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.ഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച. കേരളത്തിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും. കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച്‌ പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ […]

സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും; പെന്‍ഷന്‍ ചാലഞ്ചിനെപ്പറ്റിയുളള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും. ഇതിനെതിരെ ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചത്തോടെ വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. വെള്ളിയാഴ്ചവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1489.72 കോടി രൂപ ലഭിച്ചു. സാലറി ചലഞ്ച് പോലെ […]

പ്രളയക്കെടുതി, തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കും: ജെ.മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുവാന്‍ പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.     നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരമായി പുതിയ എഞ്ചിനുകള്‍ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയമിക്കുന്ന കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊരുതി നേടിയ നഷ്ടപരിഹാരം പ്രളയാനന്തര കേരളത്തിനു നല്‍കാനൊരുങ്ങി നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച അതു ലക്ഷം രൂപ സ്വീകരിക്കേണ്ടെന്ന് നമ്പി നാരായണന്‍ തീരുമാനിച്ചേക്കും. മഹാപ്രളയത്തിനു ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം […]

കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി നിമ്മക്കയാല ചിന്നരാജപ്പ. ഇത്രയും ഭീകരമായ പ്രളയക്കെടുതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പക്ഷെ കേന്ദ്രം പ്രഖ്യാപിച്ചത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കേരളത്തിലെ നാശനഷ്ടം പരിഗണിക്കുമ്പോള്‍ ഈ തുക തീരെ കുറവാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് കൂടുതല്‍ തുക നല്‍കണം. 2014ല്‍ വിശാഖപട്ടണത്ത് ഹുദുദ് ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. പക്ഷെ നല്‍കിയത് 400 കോടി രൂപമാത്രമാണെന്ന് […]

പ്രളയത്തില്‍നിന്നും അതിജീവിച്ചെത്തിയ അപ്പാനി ശരത്തിന്‍റെ മാലാഖക്കുട്ടിയ്ക്ക് പേരിട്ടു

പ്രളയ മുഖത്തുനിന്ന് കരകയറിയ നടന്‍ അപ്പാനിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. അപ്പാനി ശരത് ഒരു മാലാഖക്കുട്ടിയുടെ അച്ഛനായി. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്‍റെ ജനനം. തന്‍റെ മാലാഖയെത്തിയെന്ന വാര്‍ത്ത അപ്പാനി തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവെച്ചു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു. പ്രളയക്കെടുതിയില്‍ അപ്പാനിയുടെ ഭാര്യയും അകപ്പെട്ടിരുന്നു. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപ്പാനി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. പ്രളയ ജലം താണ്ടിയെത്തിയ […]

തന്‍റെ ഈ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും: ദുല്‍ഖര്‍

കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്‍റെ പ്രതിഫലം നല്‍കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 […]

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ രാജുവിന്‍റെ ഒരു കൈ സഹായം

കേരളത്തിന് കരുത്ത് പകരുകയാണ്. ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്‍റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്. “കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്‍റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്‍റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് […]

സൗജന്യ റേഷന്‍ രണ്ടുമാസം കൂടി അനുവദിച്ചേക്കും

തിരുവനന്തപുരം:  പ്രളയബാധിതര്‍ക്ക് രണ്ട് മാസംകൂടി സൗജന്യറേഷന്‍ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍കൂടി സൗജന്യ റേഷന്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 30,000ത്തോളം കഴിഞ്ഞമാസം വിതരണം ചെയ്തു. ബാക്കിയുള്ളവ രണ്ടുമാസങ്ങളിലായി വിതരണം ചെയ്യാമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. പ്രളയം കണക്കിലെടുത്ത് കേന്ദ്രം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിരുന്നു. എന്നാല്‍ വന്‍ തോതില്‍ നിരക്കുവര്‍ധിപ്പിച്ചാണ് മണ്ണെണ്ണ അനുവദിച്ചത്.

നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

തിരുവനന്തപുരം:  നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. സമൂഹത്തില്‍ നിന്ന് എത്ര അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിന് കൈത്താങ്ങായി അവര്‍ എത്തുകയായിരുന്നു.   അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയവര്‍ ഇന്ന് ദുരിതബാധിതര്‍ക്കായി അവരാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പിണറായി സര്‍ക്കാര്‍ കാണിച്ച സ്നേഹവായ്പ്പിനും പരിഗണനയ്ക്കുമുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവര്‍ ചെക്കുമായെത്തിയത്. മന്ത്രി ഇപി ജയരാജന്‍റെ കയ്യിലേക്കാണ് ചെക്ക് കൈമാറിയത്. നവകേരളസൃഷ്ടിക്ക് […]