കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ രാജുവിന്‍റെ ഒരു കൈ സഹായം

കേരളത്തിന് കരുത്ത് പകരുകയാണ്. ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്‍റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്.

“കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്‍റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്‍റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിച്ചത്. പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ രാജുവിനെ പോലുള്ളവർ കാട്ടുന്ന നല്ല മനസ് കേരളത്തിന്‍റെ അതിജീവനത്തിന് കരുത്ത് പകരും”.

കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന്…

Posted by E.P Jayarajan on Friday, September 7, 2018

prp

Related posts

Leave a Reply

*