ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി എം എല്‍ എയുടെ റാലിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ എ സിംഗിനെയും ഭാര്യ പ്രതിഷ്ഠ സിംഗിനെയും അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നുള്ള എന്‍ ബി എസ് എയുടെ ഉത്തരവ് റിപ്ലബിക്ക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമി ലംഘിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് മാപ്പ് പറയാന്‍ നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 7ന് ഒമ്പത് മണി ചര്‍ച്ചയ്ക്ക് മുമ്ബായി സ്‌ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ മാപ്പ് പ്രദര്‍ശിപ്പാക്കാനായിരുന്നു ഉത്തരവ്.
എന്നാല്‍ മാപ്പ് പറയാതെ ചാനല്‍ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. ബി ജെ പി എം പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥയിലുള്ള ചാനലാണ് റിപ്ലബിക്ക് ടി വി.

