കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കണ്ണൂര്‍: ടെലിവിഷന്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂരില്‍ കേസ്. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചെന്നാണ് കേസ്. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പബ്ലിക് ടി.വി. ചാനലില്‍ അര്‍ണബ് ഗോസ്വാമി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. യു.എ.ഇ. സഹായധനം […]

ഉത്തരവ് ലംഘിച്ച്‌ അര്‍ണാബ് ഗോസ്വാമി; മാപ്പ് പറഞ്ഞില്ല

ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി എം എല്‍ എയുടെ റാലിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ എ സിംഗിനെയും ഭാര്യ പ്രതിഷ്ഠ സിംഗിനെയും അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നുള്ള എന്‍ ബി എസ് എയുടെ ഉത്തരവ് റിപ്ലബിക്ക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമി ലംഘിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് മാപ്പ് പറയാന്‍ നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 7ന് ഒമ്പത് മണി ചര്‍ച്ചയ്ക്ക് മുമ്ബായി സ്‌ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ മാപ്പ് പ്രദര്‍ശിപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ […]

മലയാളികളെ അപമാനിച്ച അര്‍ണബ് ഗോസ്വാമിക്ക് പണികിട്ടി

കൊച്ചി: മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് കാണിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സി.പി.ഐ.എം നേതാവ് പി.ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. എവിടെനിന്നോ പണംവാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുളള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് പി.ശശി വക്കീല്‍ നോട്ടീസ് അയച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല […]