അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ

നാഗോണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. മാര്‍ച്ച്‌ 23ന് അസാമിലെ ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെടുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ പത്തൊന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്.

നഗോണ്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണു പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു പ്രതികള്‍ക്കു ജുവനൈല്‍ കോടതി ഈയാഴ്ച ആദ്യം 3 വര്‍ഷംവീതം തടവു വിധിച്ചിരുന്നു. അഞ്ചു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

prp

Related posts

Leave a Reply

*