സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ . മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകേണ്ടന്ന ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി.

ഇതിനായി കേരള പൊലീസ് ആക്ടിലെ 101 6 വകുപ്പ് ഭേദഗതി ചെയ്യുന്നതാണ് ഓർഡിനൻസ് . ശിക്ഷാ നടപടികൾ പ്രമോഷന് തടസമായി പരിഗണിക്കരുതെന്നാണ് 101 6 വകുപ്പ് പറയുന്നത്. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ശിക്ഷാ നടപടികൾക്ക് വിധേയരായവർക്ക് ഇനി സ്ഥാനക്കയറ്റം ലഭിക്കില്ല

prp

Related posts

Leave a Reply

*