സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ . മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകേണ്ടന്ന ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. ഇതിനായി കേരള പൊലീസ് ആക്ടിലെ 101 6 വകുപ്പ് ഭേദഗതി ചെയ്യുന്നതാണ് ഓർഡിനൻസ് . ശിക്ഷാ നടപടികൾ പ്രമോഷന് തടസമായി പരിഗണിക്കരുതെന്നാണ് 101 6 വകുപ്പ് പറയുന്നത്. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ശിക്ഷാ നടപടികൾക്ക് വിധേയരായവർക്ക് ഇനി സ്ഥാനക്കയറ്റം ലഭിക്കില്ല

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; മറ്റ് തീരുമാനങ്ങള്‍ അറിയാം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച്‌ ചെലവ് 2,310 കോടി രൂപയാണ്. മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ മഴ മാറി വെള്ളം ഇറങ്ങുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ തീരുമാനിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ […]