കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് ആസാമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം; പന്നിയിറച്ചി തീറ്റിക്കാനും ശ്രമം- video

ആസാം: കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദം. ആസാമിലെ ബിശ്വന്ത് ചരിയാലിയിലെ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. ഷൗക്കത്ത് അലി എന്നയാളെയാണ് പരസ്യമായി ഒരു കൂട്ടമാളുകള്‍ മര്‍ദ്ദിച്ചത്. ഒരു പൊതിയില്‍ നിന്നും ഷൗക്കത്തിനെക്കൊണ്ട് ബലമായി പന്നിയിറച്ചി തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിങ്ങള്‍ ബംഗ്ലാദേശിയാണോയെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ജില്ലാ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഷൗക്കത്ത് അലിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആദ്യഘട്ട […]

എഞ്ചിനിയറിങ്ങ് പഠനം താങ്ങാനായില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആസാം: ഗുവാഹത്തിയിൽ എഞ്ചിനിയറിങ്ങ് പഠനഭാരം താങ്ങാനാകാതെ ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ്ങ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാൻഗാര സ്വദേശിനിയാണ് നാഗശ്രീ.

അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ

നാഗോണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. മാര്‍ച്ച്‌ 23ന് അസാമിലെ ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെടുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ പത്തൊന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോണ്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണു […]

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന്‍ പൂജാരിയെ രക്ഷിച്ചത് സൈന്യം

ഗുവാഹത്തി: വാട്സ്‌ആപ്പ് വഴിയുള്ള വ്യാജപ്രചാരണങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ആസാമില്‍ ഹിന്ദു പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികരാണ് ആള്‍ക്കൂട്ടത്തിന്‍റെ പിടിയില്‍ നിന്നും മൂന്ന് പൂജാരിമാരെ രക്ഷിച്ചത്. പ്രദേശത്ത് നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നും മൂന്ന് പേരെ പൊലീസ് സംഘവും രക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് പൂജാരിമാര്‍ ആസാമിലെ മാഹുര്‍ […]

പോലീസ് സ്‌റ്റേഷനില്‍വെച്ച്‌ യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

ദിസ്പൂര്‍: പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അസമിലെ ഹാജോയിലാണ് രാജ്യത്തെ നടുക്കിയ പീഡനം. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസ് എന്ന പോലീസുദ്യോഗസ്ഥനാണ് സ്റ്റേഷനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്തെത്തി. ജനങ്ങളുടെ സംരക്ഷകരാകേണ്ട പോലീസുദ്യോഗസ്ഥന്‍ തന്നെ ഇത്തരമൊരു ഹീനപ്രവര്‍ത്തി ചെയ്തത് പൊറുക്കാനാവില്ലെന്നും പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് നേരെ സദാചാര പോലീസുകാരുടെ ആക്രമണം

ഗുവാഹത്തി: സുഹൃത്തിനൊപ്പം ആശുപത്രിയിലേയ്ക്ക് പോയ യുവതിയ്ക്ക് പട്ടാപ്പകല്‍ സദാചാര പൊലീസിന്‍റെ വക ക്രൂര പീഡനം. ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് മുടിയില്‍ പിടിച്ച്‌ താഴെ ഇറക്കിയ സംഘം, നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ആസാമിലെ ഗോലാപുര ജില്ലയിലാണ് അക്രമണം നടന്നത്. ഗാരോ സമുദായാംഗമായ യുവതിയെ മറ്റൊരു യുവാവിനൊപ്പം കണ്ടതാണ് ഒരു സംഘം മദ്യപരെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.  വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി മറ്റൊരു പുരുഷനൊപ്പം പോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വയറിന് ചവിട്ടും തൊഴിയുമേറ്റ് പെണ്‍കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. […]

അഞ്ചാംക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചു

ഗുഹാവത്തി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം സപഹാഠികള്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. സ്‌കൂളിലെ മുതിര്‍ന്ന് വിദ്യാര്‍ഥികളാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന്‍ പ്രകാരം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാഗാവോന്‍ എസ് പി ശങ്കര്‍ റെയ്മേദി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് […]

അമ്മേ നിനക്ക് വേണ്ടി.. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കണ്ണീര്‍കാഴ്ച- VIDEO

കുഴിയില്‍ വീണു ചെരിഞ്ഞ ആനയുടെ മൃതദേഹത്തിനരികില്‍ നിന്നും മാറാതെ നില്‍ക്കുന്ന കുട്ടിയാനയുടെ ഹൃദയഭദേകമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആസാമിലെ സോണിത്പൂരില്‍ നിന്നുള്ള വീഡിയോയില്‍ കുഴിയില്‍ വീണു കിടക്കുന്ന പിടിയാനയുടെ മുകളില്‍ പരിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആനക്കുട്ടിയുടെ ദൃശ്യം ഏവരുടെയും കളരലിയിപ്പിക്കുന്നതാണ്. വ്യാഴാഴ്ച സോനിത്പൂര്‍ ജില്ലയിലെ ഘോരാമാരി മേഖലയില്‍ രാംദേവിന്റെ 1300-കോടി മുതല്‍മുടക്കുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിലാണ് ആന ചെരിഞ്ഞത്. ബുധനാഴ്ച രാവിലെ പതഞ്ജലി കമ്പനി പ്രദേശത്തുണ്ടാക്കിയ […]

കുഞ്ഞുങ്ങള്‍ പരസ്പ്പരം മാറിപോയതറിയാതെ മാതാപിതാക്കള്‍ വളര്‍ത്തിയത് 3 വര്‍ഷം

ആസ്സാം: ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങള്‍ പരസ്പ്പരം മാറിപോയതറിയാതെ മൂന്ന് വര്‍ഷം മാതാപിതാക്കള്‍ വളര്‍ത്തി.ആസ്സാമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015 മാര്‍ച്ച്‌ 11നാണ് രണ്ട് കുടുംബങ്ങളിലേയും യുവതികള്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.പ്രസവം കഴിഞ്ഞ് രണ്ട് കുടുംബങ്ങളും അവരവരുടെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ കൂട്ടത്തിലെ അധ്യാപകന്‍റെ ഭാര്യയ്ക്ക് ഒരു സംശയം തന്‍റെ ഒപ്പം ഉള്ള കുഞ്ഞിന് അന്ന് ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്ന ബോഡോ സ്ത്രീയുടെ മുഖഛായ ഉണ്ടോ എന്ന്. അവര്‍ ആ സംശയം ഭര്‍ത്താവിനെ അറിയിച്ചു.ഭര്‍ത്താവ് […]

രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം

അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം  20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന