രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം

അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം  20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന വിവരം.

A woman shows her ink-marked finger after casting her vote during the first phase of Assam state Assembly election at a polling station at Amguri, in Sibsager Deistic the northeastern state of Assam, Monday, April 3, 2016. PHOTO- REBA KUMAR BORAH.

തെരഞ്ഞെടുപ്പിനിടെ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളില്‍ തൃണമുല്‍ കോണ്‍ഗ്രസ് – സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതില്‍ രണ്ട്  പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ബൂത്ത് ഏജന്‍റിനെ പശ്ചിമ മിഡ്‌നാപ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

ബങ്കുര ജില്ലയില്‍ വോട്ട് ചെയ്യാന്‍ പോവുകയായിരുന്നവര്‍ക്കു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ആളപായമില്ല. ജമൂരിയ പോളിംഗ് ബൂത്തിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ പെട്രോള്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തു.

51756235

അസമില്‍ വിഘടന വാദികളുടെ മേഖലകളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അസമിലെ 61 മണ്ഡലങ്ങളിലേക്കും പശ്ചിമ ബംഗാളിലെ 31 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

ഇതോടെ അസാമില്‍ രണ്ടാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. പശ്ചിമബംഗാളില്‍ ഇനി അഞ്ചുഘട്ടങ്ങള്‍ക്കൂടിയുണ്ട്.

prp

Related posts

Leave a Reply

*