വെടിക്കെട്ട് ദുരന്തത്തിന് കാരണം പോലീസിന്‍റെ ഗുരുതര വീഴ്ച: വി.എസ്

04ccf6ec4931fbc1e5d5e1a674a1e1e7325279d8അനവധി പേരുടെ ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണമായ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട്‌ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. അപകടസ്ഥലം 12VBG_VS_573012eസന്ദര്‍ശിച്ചശേഷമാണ് വി. എസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ഉറപ്പാക്കണം. ഈ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

റിട്ടയേര്‍ഡ് ജഡ്ജിയെയാണ് സര്‍ക്കാര്‍ അന്വേഷണ കമ്മിഷനായി നിയമിച്ചത്. എന്നാല്‍ സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും വി.എസ്. ചൂണ്ടിക്കാട്ടി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും കുറുക്കുവഴിയിലൂടെ വെടിക്കെട്ട് നടത്തി. ഇക്കാര്യത്തില്‍ പോലീസിന്‍റെ അനാസ്ഥയുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരണമെന്നും വിഎസ് ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*