കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയ മല്‍സരകമ്പം കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. വെടിക്കെട്ട് നിര്‍മ്മിക്കുന്നതിനായി നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറൈറ്റാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല കമ്പം നടത്തുന്നതിനുള്ള ദൂരപരിധി ഇവിടെ പാലിച്ചിട്ടുണ്ടായിരുന്നില്ലെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് ഓഫീസര്‍ സുദര്‍ശന്‍ കമാലിന്‍റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ബാരല്‍ ചരിഞ്ഞ് ദിശതെറ്റിയ അമിട്ടിന്‍റെ തീ പടര്‍ന്നാണ് അപകടമുണ്ടായതെന്ന് അറിയുന്നു. ഇത്തരം ബാരലുകള്‍ പകുതിയോളം കുഴിച്ചിടെണ്ടതാണ്. എന്നാല്‍ ഇതും പാലിച്ചിട്ടില്ല. ബാരലുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിയമവും പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കും.

