സമ്മതിദാനത്തിന് പ്രചോദനമായി അസി. കളക്ടറുടെ ഗാനം…

എല്ലാവരും സമ്മതിദാനം ചെയ്യുവാനായി  പ്രചോദനം നല്‍കുന്ന പുത്തന്‍ ആശയവുമായി കോട്ടയം അസിസ്റ്റന്‍റ് കളക്ടറും കൂട്ടരും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കേരളത്തില്‍ വരും ദിനങ്ങളില്‍ അസി. കളക്ടര്‍  ദിവ്യ എസ്. അയ്യര്‍ രചനയും ആലാപനവും നിര്‍വ്വഹിച്ച ഗാനം അലയടിക്കും. യുവസംഗീതജ്ഞനായ ജയദേവ് ആണ് അസി. കളക്ടറുടെ ഗാനത്തിന്  ഈണം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിനുവേണ്ടിയാണ് കോട്ടയം ഭരണകൂടം ഇത്തരമൊരു ഗാനം നിര്‍മിച്ചത്.iyyer

‘അഴകേറും നാടിന്‍ ചിത്രം തെളിയട്ടെ നമ്മില്‍ നിന്നും…’ എന്നു തുടങ്ങുന്ന ഗാനത്തില്‍ ദേശഭക്തി ഉണര്‍ത്തുന്നതിനോടൊപ്പം ആഘോഷത്തിന്‍റെ പ്രതീതി കൂടി സൃഷ്ടിക്കുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ജയദേവന്‍ പറഞ്ഞു. പ്രമുഖ ഗായകര്‍ക്കു വേണ്ടി സംഗീതസംവിധാനം ചെയ്ത് അനുഭവപരിചയമുള്ള ജയദേവന്‍, നിരവധി സിനിമകള്‍ക്ക് ശബ്ദമിശ്രണവും നിര്‍വഹിച്ചിട്ടുണ്ട്.

സമ്മതിദാനത്തിനായുള്ള ഈ ബോധവത്കരണ ഗാനം സംസ്ഥാനം മുഴുവന്‍ ഉപയോഗിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചാനലുകള്‍, നവമാധ്യമങ്ങള്‍, പൊതുസമ്മേളനങ്ങള്‍ എന്നിങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ എല്ലാ പ്രചാരണപരിപാടികളിലും ഇത് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രകാശനപരിപാടിയില്‍ പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി സി.ഡിയുടെ പ്രകാശനം നടത്തി.

prp

Related posts

Leave a Reply

*