മുഖ്യമന്ത്രിക്ക് വീണ്ടും സോളാര്‍ കമ്മീഷന്‍റെ നോട്ടീസ്

chandy-759സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നോട്ടീസ് നല്‍കി. തെറ്റായ മൊഴി നല്‍കിയതിന് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാസ്തവവിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ (എഐഎല്‍യു) നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഹര്‍ജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റിയതായി കമ്മീഷന്‍ അറിയിച്ചു.

Exclusive Saritha S Nair Secrets Revealed, Statements

26ന് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അഭിഭാഷകന്‍ മുഖേന മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കാമെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. ജനുവരി 25ന് സോളാര്‍ കമീഷനില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി കളവാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നും എഐഎല്‍യു നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

സോളാര്‍ കമീഷനിലെ തുടര്‍വിസ്താരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഡിവൈഎസ്പിമാരായ കെ ഹരികൃഷ്ണന്‍, വി അജിത്ത്, എഡിജിപി കെ പത്മകുമാര്‍ എന്നിവരെ ആദ്യം വിസ്തരിക്കുവാനും തീരുമാനമായി.

prp

Related posts

Leave a Reply

*