മഞ്ഞ പത്രപ്രവര്‍ത്തനം പഠിക്കുകയാണോ? സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജനെതിരെ പരിഹാസവുമായി എന്‍.എസ് മാധവന്‍

കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജനെതിരെ പരിഹാസവുമായി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഫോണ്‍ സെക്സ് സംഭാഷണങ്ങളും മറ്റും കേട്ടെഴുതുകയായിരുന്നോ കമ്മീഷന്‍റെ ജോലി എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.

ട്വിറ്ററിലൂടെയാണ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പോലും നടത്താതെ കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ജസ്റ്റിസ് ശിവരാജന്‍ മഞ്ഞ പത്രപ്രവര്‍ത്തനം പഠിക്കുകയാണോ എന്നും അദ്ദേഹംചോദിച്ചു.

ഒരു മുന്‍ ക്രിമിനലിന്‍റെ കത്തും ഫോണ്‍ സെക്സ് സംഭാഷണങ്ങളും കേട്ടെഴുതിയ റിട്ടയേര്‍ഡ് ജസ്റ്റിസിന്‍റെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കുന്നത് ഒരു നല്ല കാഴ്ചയല്ല. മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളുടേയും പൊതുജനങ്ങളുടേയും സ്വത്ത് കൊള്ളയടിച്ച ഗുരുതര വിഷയത്തെ ലഘൂകരിക്കാനെ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കൂ എന്നും മറ്റൊരു ട്വീറ്റില്‍ എന്‍.എസ്. മാധവന്‍ കുറിച്ചു.

 

prp

Related posts

Leave a Reply

*