മഞ്ഞ പത്രപ്രവര്‍ത്തനം പഠിക്കുകയാണോ? സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജനെതിരെ പരിഹാസവുമായി എന്‍.എസ് മാധവന്‍

കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജനെതിരെ പരിഹാസവുമായി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഫോണ്‍ സെക്സ് സംഭാഷണങ്ങളും മറ്റും കേട്ടെഴുതുകയായിരുന്നോ കമ്മീഷന്‍റെ ജോലി എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ട്വിറ്ററിലൂടെയാണ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പോലും നടത്താതെ കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ജസ്റ്റിസ് ശിവരാജന്‍ മഞ്ഞ പത്രപ്രവര്‍ത്തനം പഠിക്കുകയാണോ എന്നും അദ്ദേഹംചോദിച്ചു. ഒരു മുന്‍ ക്രിമിനലിന്‍റെ കത്തും ഫോണ്‍ സെക്സ് സംഭാഷണങ്ങളും കേട്ടെഴുതിയ റിട്ടയേര്‍ഡ് ജസ്റ്റിസിന്‍റെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കുന്നത് ഒരു നല്ല […]

മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ […]

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. നാ​ലു വാ​ല്യ​ങ്ങ​ളി​ലാ​യി ആ​കെ 1073 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സ​ഭ​യി​ല്‍​വ​ച്ച​ത്. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം ബ​ഹ​ളം​കൂ​ട്ടി​യെ​ങ്കി​ലും സ്പീ​ക്ക​ര്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒമ്പതിനാണു സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കെ.​എ​ന്‍.​എ. ഖാ​ദ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ആ​ദ്യം ന​ട​ന്നു. പി​ന്നാ​ലെ സോ​ളാ​ര്‍ റി​പ്പോ​ര്‍​ട്ടും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച്‌ ച​ട്ടം 300 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തി. അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് […]

മുഖ്യമന്ത്രിക്ക് വീണ്ടും സോളാര്‍ കമ്മീഷന്‍റെ നോട്ടീസ്

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നോട്ടീസ് നല്‍കി. തെറ്റായ മൊഴി നല്‍കിയതിന് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാസ്തവവിരുദ്ധമായി