ആശുപത്രിയില്‍ യുവതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തു മുറിച്ച്‌ ആത്മഹത്യ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുറ്റ്യേരി പുഴക്കര സ്വദേശി രാമചന്ദ്രന്‍റെ ഭാര്യ തങ്കമണി (46)യാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തുമുറിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടൈഫോയ്ഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കമണി.

prp

Related posts

Leave a Reply

*