പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി അനില്‍കുമാര്‍

പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. അനില്‍കുമാര്‍. എളമക്കര പൊറ്റക്കുഴി റൂട്ടിലോടുന്ന അശ്വതി ബസില്‍ യാത്രക്കാരനായി തന്‍റെ വീട്ടില്‍നിന്ന് പ്രചാരണ സ്ഥലത്തേക്ക് ബസില്‍ അനില്‍കുമാര്‍ യാത്ര ചെയ്തത്. ബസ്യാത്രയ്ക്കിടെ യാത്ര ക്കാരോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനോനൊപ്പം ഗതാഗത സംവിധാനത്തിന്‍റെ ബുദ്ധിമുട്ടുകളും അനില്‍കുമാര്‍ ചോദിച്ചു മനസ്സിലാക്കി.vvxc

നഗരത്തിലെ ബഹുഭൂരിപക്ഷം സാധരണക്കാര്‍ ഉപയോഗിക്കുന്ന യാത്രാമാര്‍ഗമാണ് ബസ്. ഗതാഗതക്കുരുക്കിനുള്ള പ്രധാന പരിഹാരം പൊതു ഗതാഗതത്തെ ശക്തിപ്പെടുത്തലാണ്. നഗരങ്ങളിലെ ബസ്ഗതാഗതം മെച്ചപ്പെടുത്തുക എന്ന നയത്തിന്‍റെ ഭാഗമായാണ് കൊച്ചിയില്‍ എസി  ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ചത്. എന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം ഈ ബസുകള്‍ ഇപ്പോള്‍ നഗരത്തിന് പുറത്താണ് ഉള്ളതെന്നും അനില്‍കുമാര്‍ പറഞ്ഞു.

നാട്ടുകാര്‍ക്ക് തിരുകൊച്ചി ബസുകള്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഏറെ ആശ്വാസമായിരുന്നു. എറണാകുളത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തന്നെ നിരവധി തിരുകൊച്ചി സര്‍വീസുകള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിലെ ഗതാഗത സൗകര്യത്തെ മോശമായി ബാധിച്ചിട്ടുണ്ട്. ബസ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട് എന്നും അനില്‍കുമാര്‍ പറഞ്ഞു.

മുന്‍ കൌണ്‍സിലര്‍ സി എ ഷക്കീര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി പി എച്ച് ഷാഹുല്‍ ഹമീദ് എന്നിവരും ഒപ്പമുണ്ടായി.

prp

Related posts

Leave a Reply

*