വെസ്റ്റ് ബംഗാള്‍: പ്രമുഖ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെയാണ് ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിലിഗുരിയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരതോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. #WestBengal: Bengali actor Payel Chakraborty was found dead in a hotel room in Siliguri last evening; Police investigation […]
Tag: West Bengal
പശ്ചിമബംഗാള്‍ ഇനി മുതല്‍ ‘ബംഗ്ലാ’
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിന്‍റെ പേര് ബംഗ്ലാ എന്നാക്കാനുള്ള പ്രമേയം പശ്ചിമബംഗാള്‍ നിയമസഭ പാസ്സാക്കി. വിഷയത്തില്‍ അനുമതിക്കായി പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി തന്നെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാം. ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്‍റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ […]
പ്രധാനമന്ത്രിയുടെ പേരും ദേശീയഗാനവും അറിയില്ല, യാത്രക്കാരന് ട്രെയിനില്‍ മര്‍ദ്ദനം
പശ്ചിമ ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ദേശീയ ഗാനത്തെ കുറിച്ചുമുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാത്തതിന്‍റെ പേരില്‍ യുവാവിന് ട്രെയിനില്‍ ക്രൂരമര്‍ദ്ദനം. ഹൗറയില്‍ നിന്ന് ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ട്രെയിനില്‍ കേറിയപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി, ബംഗാള്‍ മുഖ്യമന്ത്രി എന്നിവര്‍ ആരാണെന്ന് ചോദിക്കുകയും ദേശീയ ഗാനം പാടിപ്പിക്കുകയുമായിരുന്നു. ഉത്തരം തെറ്റിയതോടെ സംഘം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മേയ് പതിനാലിനായിരുന്നു സംഭവം. അതേസമയം യുവാവിനോട് ചോദ്യം ചോദിക്കുന്നതിന്‍റെയും മര്‍ദ്ദിക്കുന്നതിന്‍റെയും […]
വേദിയില്‍ നാഗകന്യകയായി വേഷമവതരിപ്പിക്കുന്നതിനിടെ നടി പാമ്പു കടിയേറ്റ് മരിച്ചു
പശ്ചിമ ബംഗാള്‍: വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ നടി പാമ്പു കടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാളില്‍ ജത്ര എന്ന കലാരൂപം അവതരിപ്പിക്കുന്നതിനിടെയാണ് കാളിദാസി മൊണ്ഡല്‍ എന്ന നടി പാമ്പു കടിയേറ്റ് മരിച്ചത്. വേദിയില്‍ മനാഷ അഥവാ നാഗകന്യകയായി വേഷമവതരിപ്പിക്കുകയായിരുന്നു കാളിദാസി. ഇതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് നടിയെ കടിക്കുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ നടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മന്ത്രവാദിയെ വിളിച്ചുവരുത്തി ചികിത്സിക്കാന്‍ ശ്രമിച്ചു. പിന്നീട് സംഭവം നടന്ന് ഏകദേശം നാലുമണിക്കൂര്‍ കഴിഞ്ഞാണ് നടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും നടിയുടെ നില ഗുരുതരമായിരുന്നുവെന്ന് […]
ബംഗാളില്‍ ഇന്ന് മൂന്നാംഘട്ടം
ബംഗാളില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. മൂര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വമാന്‍ എന്നീ ജില്ലകളിലെ 57ഉം ഉത്തര കൊല്‍ക്കത്തയിലെ 7ഉം ഉള്‍പ്പെടെ ആകെ 62 സീറ്റിലേക്കാണ് വോട്ടെടുപ്പ്. ആകെ 418 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇടതുമുന്നണി 46 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. 26 ഇടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും. ശക്തമായ പ്രചാരണമാണ് എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി കാഴ്ചവച്ചത്. തൃണമൂല്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമപ്രവര്‍ത്തനങ്ങളും കൊടും അഴിമതിയും അരാജകത്വ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ എല്ലാ ജനവിഭാഗവും കാത്തിരിക്കയാണ്.
എല്ലാം എന്‍റെ പിഴ: മമത
നേരെത്തേ അറിഞ്ഞിരുന്നുവെങ്കില്‍ വിവാദമായ നാരദ ഡോട്ട് കോം കോക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കില്ലായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത
ഇടതുമുന്നണിക്കു നേരെ പരാജയഭീതിയില്‍ തൃണമൂല്‍ അക്രമം
ആദ്യഘട്ടത്തില്‍ രണ്ടാംതല വോട്ടിംഗ് നടന്ന ബംഗാളിലെ മണ്ഡലങ്ങളില്‍ സിപിഐ എം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ തൃണമൂല്‍ അക്രമം. തിങ്കളാഴ്ച രാത്രി വോട്ടെടുപ്പ്
രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം
അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം 20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന








