ഇടതുമുന്നണിക്കു നേരെ പരാജയഭീതിയില്‍ തൃണമൂല്‍ അക്രമം

ആദ്യഘട്ടത്തില്‍ രണ്ടാംതല വോട്ടിംഗ് നടന്ന ബംഗാളിലെ മണ്ഡലങ്ങളില്‍ സിപിഐ എം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ തൃണമൂല്‍ അക്രമം. തിങ്കളാഴ്ച രാത്രി വോട്ടെടുപ്പ് കഴിഞ്ഞയുടനായിരുന്നു ആക്രമണം.  ഇടതുമുന്നണിയുടെ  ഏജന്‍റുമാരെ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. നിരവധിപേര്‍ക്ക് പരികക്കേറ്റു.

bengal-clash_647_090215103945

ബര്‍ദ്വമാന്‍ ജില്ലയിലെ ജാമുരിയ, പാണ്ഡേശ്വര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് ആക്രമണം നടന്നത്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കരുതെന്ന തൃണമൂല്‍ മുന്നറിയിപ്പ് അവഗണിച്ച് പ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് പ്രധാനമായും അക്രമത്തിന് ഇരയായത്. തംഗരയില്‍ സിപിഐ എം ഓഫീസ് തകര്‍ത്തു. ബിമന്‍ബസു ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കളെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*