ജോലിസമയത്ത് കളക്ട്രേറ്റില്‍ പി ടി തോമസിന്‍റെ വോട്ടുപിടിത്തം വിവാദത്തില്‍

ജോലിസമയത്ത് കളക്ട്രേറ്റില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളോടൊപ്പം യുഡിഎഫിന്‍റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥി പി ടി തോമസ് വോട്ടഭ്യര്‍ഥിക്കുവാന്‍ എത്തിയത് വിവാദമായി. ജില്ലാ ഭരണാധികാരിയുടെ ഓഫീസില്‍ തന്നെ ഇത്തരമൊരു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

1402651408-Chodhyam-Utharam-70-Still

രാവിലെ പതിനൊന്നരയോടെയാണ് പി ടി തോമസ് കലക്ടറേറ്റിലെത്തിയത്. എന്‍ജിഒ യൂണിയന്‍ സിവില്‍സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡന്‍റ് കെ എം ബാബു, സെക്രട്ടറി പുരുഷോത്തമന്‍ എന്നിവരും എന്‍ജിഒ അസോസിയേഷന്‍റെ പത്തോളം പ്രവര്‍ത്തകരും ഒപ്പമുണ്ടായി. അഞ്ചാംനില മുതല്‍ ആരംഭിച്ച സന്ദര്‍ശനം ഉച്ചയ്ക്ക് ഒരു മണി വരെ ഉണ്ടായിരുന്നു. കലക്ട്രേറ്റ് വളപ്പിന് പുറത്ത് സ്ഥിതിചെയ്യുന്ന റീജിണല്‍ കെമിക്കല്‍ അനലറ്റിക്കല്‍ ലാബിലെ ജീവനക്കാരന്‍ അവിടെനിന്നും വന്നു സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കുവാന്‍ കൂടെ കൂടി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് അവരുടെ പെരുമാറ്റ ചട്ട പ്രകാരം ശിക്ഷാര്‍ഹമാണ്. ഓഫീസ് സമയത്തെ പ്രവര്‍ത്തനത്തിന് വിഘാതം വരുന്നരീതിയില്‍ സ്ഥാനാര്‍ഥികള്‍ ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും എത്തി വോട്ട് ചോദിക്കുകയും പാടില്ല.

prp

Related posts

Leave a Reply

*