ജോണി നെല്ലൂര്‍ ഔട്ടാകുമോ?

കോണ്‍ഗ്രസോ ഘടകകക്ഷികളോ തങ്ങളുടെ ചെയര്‍മാനെ  തീരുമാനിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ജോണി നെല്ലൂരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും വ്യാഴാഴ്ച വൈകിട്ട് മന്ത്രി അനൂപ് ജേക്കബ്ബിന്‍റെ വസതിയില്‍ ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും അടിയന്തര യോഗത്തില്‍ ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി പുരുഷോത്തമന്‍ പറഞ്ഞു.

ജോണി നെല്ലൂര്‍ പിറവത്തുനിന്ന് മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇടപെടില്ലായിരുന്നു. ജോസഫ് വാഴക്കന്‍ പ്രശ്നത്തില്‍ ഇടപെട്ടത് മൂവാറ്റുപുഴയില്‍നിന്ന് മത്സരിക്കുമെന്ന സമ്മര്‍ദതന്ത്രം പ്രയോഗിച്ചതുകൊണ്ടാണ്. യുഡിഎഫിന്‍റെ സെക്രട്ടറിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്. ജോണി നെല്ലൂരിന് ഇപ്പോള്‍ നല്‍കുന്ന  ഈ പദവി മുന്നണിയിലെ പ്രശ്നക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. ജെഎസ്എസ് മുന്നണി വിടുമെന്ന് പറഞ്ഞപ്പോള്‍ രാജന്‍ ബാബുവിന് ഈ പദവി നല്‍കിയിരുന്നു. ഒരു വര്‍ഷം തികച്ച് അദ്ദേഹം മുന്നണിയില്‍ ഇരുന്നില്ല.

പാര്‍ട്ടിയെയും മുന്നണിയെയും തള്ളിപ്പറഞ്ഞ് പുറത്തുപോയ  നെല്ലൂരിന് തോന്നുമ്പോള്‍ കയറിവരാനുള്ള വഴിയമ്പലമല്ല കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. യുഡിഎഫിനെയും ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞ ജോണി നെല്ലൂര്‍ മന്ത്രി അനൂപ് ജേക്കബ്ബിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ടി എം ജേക്കബ് രൂപംകൊടുത്ത പ്രസ്ഥാനത്തിലുള്ളവര്‍ മന്ത്രി അനൂപ് ജേക്കബ്ബിന്‍റെയും ഡെയ്സി ജേക്കബ്ബിന്‍റെയും നേതൃത്വം അംഗീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിട്ടപ്പോള്‍ ജോണി നെല്ലൂരിനൊപ്പം ഒരാള്‍പോലും പോയില്ലെന്നും കെ ജി പുരുഷോത്തമന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*