ജയലളിതയുമായി കൊമ്പുകോര്‍ക്കാന്‍ ഭിന്നലിംഗത്തില്‍ പെട്ട ദേവിയും

തമിഴ്നാട്ടില്‍ വരുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ ആര്‍.കെ. നഗറില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി ജയലളിതയുമായി കൊമ്പുകോര്‍ക്കാന്‍ ഭിന്നലിംഗത്തില്‍ പെട്ട  ജി. ദേവിയും.  ചലച്ചിത്രസംവിധായകന്‍ സീമാന്‍റെ നേതൃത്വത്തിലുള്ള നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായാണ് ദേവി മത്സരരംഗത്ത് എത്തിയിരിക്കുന്നത്.  ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഭിന്നലിംഗത്തില്‍പ്പെട്ട ഒരാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.DEVI

തമിഴ് ദേശീയവാദിയായിട്ടാണ്  ദേവി സ്വയം പരിചയപ്പെടുത്തുന്നത്. കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ തന്‍റെ നേതാവായും കാണുന്നു. “പ്രഭാകരന്‍ തമിഴ് ദേശീയതയുടെ നേതാവാണ്. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള തമിഴരുടെ നേതാവ് പ്രഭാകരനാണ്. അല്ലാതെ ജയലളിതയോ കരുണാനിധിയോ ഒന്നുമല്ല. അദ്ദേഹം കഴിഞ്ഞേ തമിഴ്നാട്ടില്‍ മറ്റൊരു നേതാവുള്ളൂ”- ദേവി പറയുന്നു.devi_transgender

ജയലളിത തനിക്കൊരു എതിരാളി അല്ലെന്നും, അവരെപ്പോലെ പണം വാരിക്കോരി ചിലവാക്കി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തനിക്കാവില്ല. തെരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ തന്നെ ബാധിക്കുന്ന ഒരു പ്രശ്‌നമല്ല എന്നും ദേവി പറയുന്നു.

ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളവും തൊഴിലും ഉറപ്പാക്കുവാന്‍ ശ്രമിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുന്‍തൂക്കം നല്‍കും, പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യം- തെരഞ്ഞെടുപ്പില്‍ ദേവി ജനങ്ങള്‍ക്ക് മുന്‍പിലേയ്ക്ക് വയ്ക്കുന്ന വാഗ്ദാനങ്ങള്‍ ഇത്രമാത്രമാണ്.

g-devi_650x400_71459842235

മൂന്നുവര്‍ഷമായി നാം തമിഴര്‍ കക്ഷിയില്‍ അംഗമാണ് ദേവി. പതിനാറാമത്തെ വയസ്സിലാണ് പെണ്‍സഹജമായ പെരുമാറ്റം മൂലം ദേവി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. അതിനുശേഷം വീടുവിട്ടിറങ്ങേണ്ടിവന്നു. സര്‍ക്കാരിതരസംഘടനകളില്‍ ജോലി ലഭിച്ചതിനുശേഷമാണ് രക്ഷിതാക്കള്‍ തന്നെ സ്വീകരിച്ചതെന്നും ദേവി പറയുന്നു.

prp

Related posts

Leave a Reply

*